KOYILANDY DIARY.COM

The Perfect News Portal

കൊറോണ പ്രതിരോധ സന്ദേശ ഗാനവുമായി കൊയിലാണ്ടി സംസ്കൃത സർവ്വകലാശാല പ്രൊ: ടി. നാരായണൻ മാസ്റ്റർ

കൊയിലാണ്ടി. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ജാഗ്രതാ സന്ദേശമുയർത്തി പുതു കാലാമനസ്സുകൾ നമുക്കായി മധുര ഗാനങ്ങളുമായി പിറവിയെടുക്കുന്നു.  നിരവിധി പേർ ഇതിനകംതന്നെ ഇത്തരം ഗാനങ്ങളുമായി രംഗത്തെത്തികഴിഞ്ഞു.. ഇത് പ്രൊഫഷണൽ ടീമൻ്റെ ഗാനമേളയോ മറ്റ് പരിപാടികളോ അല്ല. സമൂഹത്തിൻ്റെ വിത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകൾ വീടുകളിൽ തളച്ചിട്ട ഈ കോവിഡ് കാലത്ത് ലോകമാകെ അടച്ചിട്ടാലും കൊറോണയോട് പടപൊരുതാൻ തന്നെണെന്ന എന്ന സന്ദേശം പരത്തിയാണ് ഇത്തരം സുമനസുകൾ വീടിനുള്ളിലും സമയം കണ്ടെത്തുന്നത്.  ലോകത്ത് എവിടെ നോക്കിയാലും നമുക്ക്  കാണാനും കേൾക്കാനും കഴിയുന്ന നൊമ്പര കാഴ്ചകളിൽ നിന്ന് അൽപ്പം ആസ്വദിക്കാനും സമയം ചിലവഴിക്കാനും ആരായാലും കൊതിച്ച് പോകുന്ന കാലം..

സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും മറ്റ് ആരോഗ്യ പ്രവർത്തകരും നമുക്കേവണ്ടി ജീവന്മരണ പോരാട്ടത്തിലേർപ്പെടുമ്പോൾ അവരോടൊപ്പം കൊറോണക്കെതിരെയുള്ള ജാഗ്രതാ സന്ദേശം ഉയർത്തി നാടൻ പാട്ടും, കവിതയും, സിനിമാഗാനങ്ങളും, കഥാ പ്രസംഗങ്ങളും സ്വന്തമായി രചിച്ച് ആസ്വാദകരുടെ മനം കവർന്ന് പലരും ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ താരമായിക്കഴിഞ്ഞു.

അതിനിടെ കൊയിലാണ്ടിക്കാർക്ക് അഭിമാനമായി  ഒരു അധ്യാപകനും വ്യത്യസ്തനാവുകയാണ്. നിലമ്പൂർ സ്വദേശിയും കൊയിലാണ്ടി പന്തലായനിയിലെ സ്ഥിര താമസക്കാരനുമായ  കാലടി സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അസോസിയേറ്റഡ് പ്രൊഫസറുമായ ടി. നാരായണൻ മാസ്റ്ററാണ് സ്വന്തമായി കൊറോണ പ്രതിരോധ സന്ദേശ ഗാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *