കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്ര മണ്ഡപത്തിനു ശിലയിട്ടു

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിന് മുൻവശം നിർമ്മിക്കുന്ന മണ്ഡപത്തിനു ശിലയിട്ടു. ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര കാരണവർ ടി.പി.നാരായണനാണ് ശിലയിട്ടത്. ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്, കെ.കെ.ബാലൻ, എ.വി.അഭിലാഷ്, കെ.പി. രവീന്ദ്രൻ, ഒ.കെ. സുധീഷ്, പി.സുധീർകുമാർ, പുത്തൻപുരയിൽ ബിജു.തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
