കൊയിലാണ്ടിയിൽ സർക്കാറിന്റെ ജനസമ്പർക്ക പരിപാടി തുടരുന്നു

കൊയിലാണ്ടി: ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കൊയിലാണ്ടി താലൂക്ക് തലത്തിലെ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ കാലത്ത് ജില്ലാ കലക്ടർ യു.വി.ജോസ് ഉൽഘാടനം ചെയ്തു. ജനസമ്പർക്ക പരിപാടിയിലേക്ക് താലൂക്കിൽ നിന്നും ഇതു വരെയായി 800 ഓളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഇന്ന് കാലത്തും നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. കാലത്ത് പരിപാടി ഉൽഘാടനത്തിനു ശേഷം ഭിന്നശേഷിക്കാരുടെ പരാതികൾ കലക്ടർ നേരിട്ട് എത്തി തീർപ്പുകൽപ്പിച്ചു. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഓഫീസർമാർ ജന സമ്പർക്ക പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണം പ്രകൃതിക്ഷോഭ ധനസഹായ വിതരണവും നടത്തി. ജനസമ്പർക്കത്തിനായി എത്തുന്നവർക്ക് കൂടി വെള്ളവും താലൂക്ക് നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ കീഴിൽ വൈദ്യസഹായവും ഏർപ്പെടുത്തിയിട്ടുണ്ട്.

