കൊയിലാണ്ടിയിൽ യുവതിക്ക് നേരെ ആക്രമണം
കൊയിലാണ്ടി: മണമൽക്കാവ് ക്ഷേത്രത്തിൽ പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് പരാതി നൽകിയ യുവതിക്ക് നേരെ അക്രമം. ക്ഷേത്രത്തിൽ നിന്നുണ്ടാകുന്ന ശബ്ദം കാരണം കുട്ടികൾക്ക് ഓൺലൈനിൽ പഠിക്കാൻ സാധിക്കാതെ വരുന്നത് കൊണ്ട് നാട്ടുകാർ അടുത്തിടെ ക്ഷേത്ര ഭാരവാഹികളോട് പരാതിപ്പെട്ടിരുന്നു.

എന്നിട്ടും പരിഹാരമുണ്ടാകാത്തതിൻ്റെ ഭാഗമായാണ് ക്ഷേത്രത്തിന് സമീപമുളള യുവതി അരീക്കുന്നുമ്മൽ താമസിക്കും ചെമ്പിൽ വയലിൽ പ്രദീപൻ എന്ന ആളോട് പാട്ടിൻ്റെ ഒച്ച കുറക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഇതിൽ പ്രകോപിതനായ ഇയാൾ യുവതിയുടെ പുറകെ ഓടിപ്പോയി വീട്ടിലെത്തി ഡ്രസ്സ് വലിച്ചു കീറുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്തു. ഇതേ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

