കൊയിലാണ്ടിയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടിയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ 3-ാം വാർഡിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ 62 വയസ്സുള്ള ഒരു സ്ത്രീക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്ന മകൾക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ വാർഡ് കൌൺസിലർ എൻ.കെ. ഭാസ്ക്കരൻ്റെ നേതൃത്വത്തിൽ ആർ.ആർ.ടി. വിളിച്ചു ചേർത്ത് പ്രദേശത്ത് 90 വീടുകൾ ഉൾക്കൊള്ളുന്ന ക്ലസ്റ്റർ രൂപീകരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെതന്നെ ഊർജ്ജിതമാക്കിയിരുന്നു.

