കൊയിലാണ്ടിയിൽ TPR നിരക്ക് കൂടി നിയന്ത്രണം കടുപ്പിച്ചു. ഇളവ് വെള്ളിയാഴ്ച മാത്രം
കൊയിലാണ്ടിയിൽ TPR നിരക്ക് കൂടി ഇനിമുതൽ ഇളവ് വെള്ളിയാഴ്ച മാത്രം. കൊയിലാണ്ടി നഗരസഭയിൽ കോവിഡ് വ്യാപനം കൂടിയ പാശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം നിയന്ത്രണം കർശനമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി നഗരസഭയിൽ വ്യാപനം കൂടുന്ന സ്ഥിതിയാണ് ഉള്ളത്. ഇപ്പോൾ ടി.പി.ആർ. നിരക്ക് 12നും 18 ശതമാനത്തിനും ഇടയിലായിരിക്കുകയാണ്. ഇതോടെ കൊയിലാണ്ടി ‘സി’ കാറ്റഗറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പൊതു ഗതാഗതം ഉണ്ടാകില്ല. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും അവശ്യ സർവ്വീസ് മാത്രമേ ഇനി ഉണ്ടാകുകയുള്ളൂ. നിലവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. ടി.പി.ആർ. പത്ത് ശതമാനത്തിൽ ചുവടെ ആയിരുന്നു ഈ ഘട്ടങ്ങളിൽ. പെട്ടന്നാണ് രോഗ വ്യാപന തോത് വലിയ തോതിൽ ഉയർന്നത്. ഇപ്പോൾ ശരാശരി കൊയിലാണ്ടിയിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ നടത്തിയ ടെസ്റ്റുകളിൽ 50ൽ അധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.


