KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തുടക്കമായി

കൊയിലാണ്ടി : നഗരസഭയുടെ ക്ലീന്‍ ഏന്റ് ഗ്രീന്‍ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണ ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി ‘കൊയിലാണ്ടി മോഡല്‍’ തുമ്പൂര്‍ മൂഴി കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു . നഗരത്തിലെ ജൈവമാലിന്യം മണമില്ലാതെ ജൈവവളമാക്കാന്‍ ലളിതമായമായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച യൂണിറ്റ് ജില്ലാ കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ:
കെ. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത മുഖ്യാതിഥിയായിരുന്നു.

യൂണിറ്റിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് നേതൃത്വം നല്‍കിയ ജെ.പി.ടെക്ക് ജയപ്രകാശിനെ പരിപാടിയില്‍ ആദരിച്ചു. വൈസ് ചെര്‍പേഴ്‌സന്‍ വി.കെ. പത്മിനി, സ്ഥിരംസമിതി ചെയര്‍മാന്മാരായ കെ. ഷിജു, വി.കെ. അജിത, ദിവ്യ സെല്‍വരാജ്, നഗരസഭാംഗങ്ങായ എം. സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, വിവിധ രാഷ്ട്രീയ കക്ഷികളെ
പ്രതിനിധീകരിച്ച്, വി. സത്യന്‍, ഇ.കെ. അജിത്, സയ്യിദ് ഹുസ്സൈന്‍ ബാഫക്കി, ഇ.എസ്. രാജന്‍, ടി.കെ. രാധാകൃഷ്ണന്‍, സുരേഷ് മേലേപ്പുറത്ത്, സി. സത്യചന്ദ്രന്‍, എച്ച്.ഐ.  എം. അബ്ദുള്‍ മജീദ്, അസി. എഞ്ചിനീയര്‍ എം. മനോജ് കുമാര്‍, സി.ഡി.എസ്. അംഗങ്ങളായ എം.പി. ഇന്ദുലേഖ, യു.കെ. റീജ, വ്യാപാരി പ്രതിനിധികളായ കെ.എം. രാജീവന്‍, കെ.പി. ശ്രീധരന്‍, പി.കെ. ഷുഹൈബ്, എം.പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി. സുന്ദരന്‍ സ്വാഗതവും,  സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *