കൊയിലാണ്ടിനഗരസഭ സാഹിത്യ ക്വിസ് മത്സരം നടത്തി

കൊയിലാണ്ടി> നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശ-സർഗവാരത്തിന്റെ (2016) ഭാഗമായി മാപ്പിള വി.എച്ച്.എസ്.ഇ യിൽ സാഹിത്യ ക്വിസ്സ് മത്സരം നടത്തി. എൽ.പി., യു.പി., എച്ച്.എസ്., എച്ച് എസ്.എസ്. വിഭാഗങ്ങളിലായി 23 സ്കൂളുകളിൽ നിന്ന’ 70 വിദ്യാർത്ഥികൾ പങ്കെടുത്തു. നാഷണൽ സർവ്വീസ് സ്കീം നഗരസഭ എിന്നിവ ചേർന്ന’ സംഘടിപ്പിച്ച പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. എൻ.എൻ.സലീം അദ്ധ്യക്ഷത വഹിച്ചു. രാജൻ, കെ.ജെ. മനോജ്, ജോർജ് എിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
