കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ പനി ക്ലിനിക്ക് ജൂലൈ 31 വരെ

കൊയിലാണ്ടി: ഡെങ്കിപനിയും മറ്റ് പകർച്ചപനികളും വ്യാപകമായതോടെ ആശുപത്രിലെ തിരക്ക് നിയന്ത്രിക്കുന്നതിന് കൊയിലാണ്ടി ഹകരണ ആശുപത്രിയിൽ ആരംഭിച്ച പനി ക്ലിനിക്ക് ജൂലൈ 31 വരെ ഉണ്ടാകുമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
ജൂലൈ ഒന്നിനാണ് ക്ലിനിക്ക് ആരംഭിച്ചത്. രാവിലെ 8 മണി മുതൽ 12 മണിവരെയാണ് പ്രത്യേക ക്ലിനിക്കിന്റെ പ്രവർത്തന സമയം. ഡെങ്കിപനിക്കും മറ്റ് വൈറൽ പനികൾക്കുമുളള വാക്സിനുകളും പ്രതിരോധ മരുന്നുകളും ആശുപത്രിയിൽ കൂടുതൽ സ്റ്റോക്ക് എത്തിയിട്ടുണ്ട്. ഫീസ് ഇനത്തിൽ 50 രൂപയും, ഡെങ്കു ടെസ്റ്റിന് 300 രൂപയും മാത്രമാണ് ഈടാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

