KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് കോളേജിൽ അക്കാദമിക്ക് ബ്ലോക്കിൻ്റേയും മെൻസ് ഹോസ്സലിനും വേണ്ടി നിർമ്മിച്ച  കെട്ടിടങ്ങളുടെ തറക്കല്ലിടൽ മന്ത്രി കെ. ടി. ജലീൽ നിർവ്വഹിച്ചു

കൊയിലാണ്ടി മുചുകുന്നു കോളേജിൽ അക്കാദമിക്ക് ബ്ലോക്കിൻ്റേയും മെൻസ് ഹോസ്സലിനും വേണ്ടി പത്തുകോടി രൂപ ചിലവഴിച്ചു നിർമ്മിച്ച  കെട്ടിടങ്ങളുടെ തറക്കല്ലിടൽ മന്ത്രി കെ. ടി. ജലീൽ നിർവ്വഹിച്ചു.  മുചുകുന്ന് ഗവ എസ്എആർബിടിഎം   കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ കോഴ്സ് ആരംഭിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീൽ പറഞ്ഞു. മുചുകുന്ന് കോളേജിൽ നിർമിക്കുന്ന എട്ടു കോടി രൂപയുടെ അക്കാദമിക് ബ്ലോക്കിൻ്റേയും രണ്ടു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മെൻസ് ഹോസ്റ്റലിൻ്റേയും ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. 
സംസ്ഥാന സർക്കാർ അടുത്ത വർഷം ആരംഭിക്കാൻ തീരുമാനിച്ച കോഴ്സുകളിലൊന്നായിരിക്കും ഇവിടെ ആരംഭിക്കുക. ബന്ധപ്പെട്ടവരുമായി നടക്കുന്ന ചർച്ചകൾക്കുശേഷം ഏത് കോഴ്സാണെന്ന് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ ഇന്‍റേണല്‍ഷിപ്പ് അനുവദിക്കും. എംടെക് കഴിഞ്ഞവർക്ക് 15000 രൂപയും ബിടെക് കഴിഞ്ഞവർക്ക് 10000 രൂപയും സ്റ്റെപ്പൻ്റ് അനുവദിക്കുമെന്ന്  മന്ത്രി പറഞ്ഞു. സര്‍വകലാശാലകളില്‍ ഇന്‍റേണല്‍ അസെസ്മെന്‍റില്‍ മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. 
കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അസി. എക്സി എഞ്ചിനീയർ റോണി പി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം ശോഭ, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാലിനി ബാലകൃഷ്ണൻ, എം.പി അജിത, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ പട്ടേരി, വൈസ് പ്രസിഡൻറ് കെ ജീവാനന്ദൻ, പ്രിൻസിപ്പാൾ ഇൻചാർജ് എം.പി അൻവർ സാദത്ത്, കെഡി സിജു തുടങ്ങിയവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *