കൊയിലാണ്ടി മാപ്പിള സ്ക്കൂൾ “ഒരുവട്ടം കൂടി” ശ്രദ്ധേയമായി

കൊയിലാണ്ടി> കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
“ഒരുവട്ടംകൂടി” പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.എം സലിം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് സി.രാമചന്ദ്രൻ ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാലയത്തിലെ സ്മാർട്ട് ക്ലാസിന് പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത ടെലിലിഷൻ ലത കാരാടി കെ.ഷിജുവിൽ നിന്ന് ഏറ്റുവാങ്ങി. വളളിൽ രവീന്ദ്രൻ. എൻ.ബഷീർ, ടി.പി.കെ ഇസ്മായിൽ, ഇഖ്ബാൽ, ത്വയിബ, സഫീന, പി. പ്രശാന്തി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
