കൊയിലാണ്ടി നഗരസഭയിൽ ഇനിമുതൽ പ്ലാസ്റ്റിക് പ്ലേറ്റ് പാത്രങ്ങള്‍ക്ക് പകരം സ്റ്റീല്‍ പാത്രങ്ങള്‍

കൊയിലാണ്ടി : വിവിധ ആഘോഷ ചടങ്ങുകളിലും മറ്റും ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന പേപ്പര്‍-തെര്‍മോകോള്‍-പ്ലാസ്റ് റിക് ഗ്ലാസ്സുകളും പ്ലേറ്റുകളും മൂലം ഉണ്ടാവുന്ന മാലിന്യപ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ നഗരസഭ സ്റ്റീല്‍ പാത്രങ്ങള്‍ വിതരണം ചെയ്യുന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. ജൈവമാലിന്യത്തിന്റെ അളവ് കുറക്കുക എന്ന ലക്ഷ്യത്തിലേക്ക് നഗരസഭ നടപ്പിലാക്കുന്ന ഗ്രീന്‍ പ്രൊട്ടോകോള്‍ പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ രൂപീകരിക്കുന്ന ഹരിതം ഗ്രൂപ്പുകള്‍ക്കാണ് പാത്രങ്ങള്‍ നല്‍കുന്നത്. സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുന്ദരന്‍ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
പ്ലേറ്റുകൾ മിതമായ വാടക ഈടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും ഹരിതം ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തു. സ്ഥിരംസമതി ചെയര്‍മാന്മാരായ എന്‍.കെ. ഭാസ്‌കരന്‍, ദിവ്യ സെല്‍വരാജ്, വി.കെ. അജിത, കൗൺസിലർമാരായ എം. സുരേന്ദ്രന്‍, അഡ്വ: കെ. വിജയന്‍, വി.പി. ഇബ്രാഹിംകുട്ടി, സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ യി. കെ. റീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ.മാരായ എം.കെ. സുബൈര്‍, കെ.എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
