കൊയിലാണ്ടി നഗരസഭയിൽ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

കൊയിലാണ്ടി: കാലവർഷം കനത്തതോടെ വെള്ളപ്പൊക്കഭീഷണി നേരിടുന്ന കൊയിലാണ്ടി നഗരസഭയിൽ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. കോമത്ത്കരയിൽ പ്രവർത്തിക്കുന്ന പകൽ വീടിലും, കോതമംഗലം ജി.ൽ.പി.സ്കൂളിലുമാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. നഗരസഭയിലെ 31, 32 വാർഡുകളിലുള്ള 30 കുടുംബങ്ങളെയാണ് കോതമംഗലം ജി.എൽ.പി. സ്കൂളിലേക്ക് മാറ്റിയത്. 27, 28, 29, 30 വാർഡുകളിലുള്ള 42 കുടുംബങ്ങളെ പകൽ വീട്ടിലും പാർപ്പിച്ചിരിക്കുകയാണ്.
കോതമംഗലം ജി.എൽ.പി. സ്കൂളിലെ ക്യാമ്പിൽ ക്യാമ്പിൽ കഴിയുന്നവർക്ക് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു
നഗരസഭാ കൗൺസിലർ എൻ. കെ. ഗോകുൽദാസ്, പി. കെ. ഭരതൻ, നഗരസഭാ കൗൺസിലർമാർ, പന്തലായനി വില്ലേജ് ഓഫീസർ റിയാസ് പി. എന്നിവർ സംബന്ധിച്ചു.

കുറുവങ്ങാട് മേഖലയിൽ വ്യാപകയി വെള്ളം കയറിയനിലയാണുള്ളത്. അണേലപുഴയുടെ കൈവഴികളിലും കണ്ടൽക്കാട് പ്രദേശത്തെയും കുളങ്ങളും തോടുകളും കരകവിഞ്ഞൊഴുകി റോഡുകളും ഫുട്പാത്തുകളും പുഴയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പല വീടുകൾക്കകത്തും വെള്ളം വലിയ തോതിൽ കയറിയിട്ടുണ്ട്.

രാവിലെ കുറുവങ്ങാട് ചനിയേരി എൽ. പി. സ്കൂളിൽ ക്യാമ്പ് പ്രവർത്തനമാരംഭിച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾക്ക് അസൗകര്യം നേരിട്ടതിനാലാണ് മറ്റ് രണ്ടിടങ്ങളിലായി ക്യാമ്പ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, എന്നിവരുടെ നേതൃത്വത്തിൽ കൗൺസിലർമാരായ എം. സുരേന്ദ്രൻ, എൻ. കെ. ഗോകുൽദാസ്, എ. കെ. വീണ, എസ്. കെ. വിനോദ്, ശ്രീജാ റാണി, തഹസിൽദാർ പ്രേമൻ, വില്ലേജ് ഓഫീസർ മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പ്രവർത്തനങ്ങൾക്ക് നൽകുന്നു.
