കൊയിലാണ്ടി നഗരസഭയിൽ ഒരാൾക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായി സംശയം

കൊയിലാണ്ടി നഗരസഭയിൽ ഒരാൾക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായി സംശയം. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രോഗിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് സംശയിക്കുന്നത്. നഗരസഭയിലെ പന്തലായനി ഭാഗത്തുള്ള 65 വയസ്സുകാരനാണ് രോഗം ബാധിച്ചതായി അറിയുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭ്യമായിട്ടില്ല.

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കരുതൽ നടപടി സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് അറിയുന്നത്. ബുധനാഴ്ച രാവിലെ ഔദ്യോഗികമായ വിവരം ലഭ്യാമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭയം വേണ്ടെന്നും ജാഗ്രത മതിയെന്നുമാണ് ആരോഗ്യ വിഭാഗം അധികതർ പറയുന്നത്.


