കൊയിലാണ്ടി നഗരസഭയില്‍ തെങ്ങിന്‍വളം വിതരണം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍വളം വിതരണം ആരംഭിച്ചു. 36 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് വളം വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം എം.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങായ കെ. വി.സുരേഷ്, എം.വി. സ്മിത, അരിക്കുളം സര്‍വ്വീസ് ബാങ്ക് ഡയരക്ടര്‍മാരായ ടി.കെ.ദ യാനന്ദന്, എ.കെ. ബാലന്, സി. ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു. നഗരസഭാംഗം അഡ്വ.കെ. വിജയന് സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.പി. റസീക് നന്ദിയും പറഞ്ഞു.
