KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസണെതിരെ ആർ എസ്. എസ്സ്. അക്രമം

കൊയിലാണ്ടി : നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൺ ദിവ്യ ശെൽരാജിനെതിരെ ആർ. എസ്. എസ്. അക്രമം. ഇന്ന് രാത്രി 8 മണിയോട്കൂടിയാണ് സംഭവം നടന്നത് പ്രദേശത്തെ ചില ആർ എസ്. എസ്.പ്രവർത്തകർ ദിവ്യയുടെ വീട്ടിലെത്തി തെരുവിലുള്ള ശുദ്ധജലപൈപ്പ് തകർന്നിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. തുടർന്ന് ചില ആർ എസ്. എസ്സ് പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും അസഭ്യംപറയുകയും ചെയതതായാണ് പരാതി. തുടർന്ന് അക്രമിക്കാൻ തുടങ്ങിയപ്പോൾ ഭഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയെത്തുന്നത്കണ്ട് അക്രമികൾ ഓടി മറിയുകയായിരുന്നു. ദിവ്യയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യുടെ സീറ്റ് വൻ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച് സി. പി. ഐ. എം. പ്രദേശത്ത് വൻ മുന്നേറ്റം കാഴ്ചവെച്ചത് ആർ. എസ്. കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ദിവ്യക്കെതിരെ ആർ. എസ്. എസ്. നിരവധിതവണ കൊലവിളിനടത്തുകയുണ്ടായയെന്ന് സി. പി. എം. കേന്ദ്രങ്ങൾ അറിയിച്ചു. സംഭവത്തിൽ സി. പി. ഐ. എം. കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയും, ബീച്ച് സൗത്ത് ബ്രാഞ്ചും ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലീസിനോടാവശ്യപ്പെട്ടു. സ്ഥലത്ത് പോലീസ് ക്യാമ്പ്‌ചെയ്യുന്നുണ്ട്.

Share news