കൊയിലാണ്ടി നഗരസഭ പാലിയേറ്റീവ് പരിചരണം ലഭിയ്ക്കുന്നവർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിലുളള താലൂക്കാശുപത്രി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പരിചരണം ലഭിയ്ക്കുന്നവർക്കുളള ഓണക്കിറ്റ് വിതരണം നഗരസഭാ ചെയര്മാന് അഡ്വ: കെ.സത്യന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.സുന്ദരന്‍, എന്‍.കെ.ഭാസ്കരന്, വി. കെ അജിത, കൗൺസിലർ മാങ്ങോട്ടില്‍ സുരേന്ദ്രന്, ഡോ.കെ.എം.സച്ചിന് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
