KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

കൊയിലാണ്ടി> നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ. കെ.ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പുതുപ്പാടി പഞ്ചായത്ത് അംഗവും പ്രഭാഷകനുമായ അബ്ദുൾസലാം മൗലവി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് കെ. കെ. മുഹമ്മദ്, സുനിൽമോഹൻ, രത്‌നവല്ലി ടീച്ചർ, വി. പി. ഇബ്രാഹിംകുട്ടി, സി. സത്യചന്ദ്രൻ, വായനാരി വിനോദ്, പി. കെ. സുരേഷ്, ജയരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു, എൻ. കെ. ഭാസ്‌ക്കരൻ, വി. സുന്ദരൻ, ദിവ്യ ശെൽവരാജ്, മുൻ നഗരസഭ അദ്ധ്യക്ഷ കെ. ശാന്ത, മുൻ കൗൺസിലർമാർ, റോട്ടറിക്ലബ്ബ്, ലയൺസ് ക്ലബ്ബ്, വ്യാപാരി സംഘടനാ പ്രതിനിധികൾ മറ്റ് കൗൺസിലർമാർ, മുൻസിപ്പൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.   കൂടാതെ മറ്റ് രാഷ്ട്രീയ പ്രവർത്തകരും സാംസ്‌ക്കാരിക നായകന്മാരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിപേരുടെ സാന്നിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായ പരിപാടിയായി ഇഫ്താർ സംഗമം മാറി.

Share news