കൊയിലാണ്ടി നഗരസഭ ജലസഭ സംഘടിപ്പിച്ചു

കൊയിലാണ്ടി : ജല സുരക്ഷക്കും ജലസമൃദ്ധിക്കുമായി ജലം ജീവാമൃതം എന്ന ആശയവുമായി നഗരസഭ ജലസഭ സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ കുറുവങ്ങാട് നടന്ന പരിപാടി നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ഷിജു അദ്ധ്യക്ഷനായിരുന്നു. വി. പി. സുകു മാരന് ക്ലാസ്സ് നയിച്ചു.
നഗരസഭാംഗങ്ങളായ രമ്യ മനോജ്, എ.കെ.വീണ, എം.സുരേന്ദ്രന് , ആസൂത്രണസമിതി വൈസ് ചെര്‍മാന്‍ എ. സുധാകരന്, അഡ്വ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാംഗങ്ങളായ ശ്രീജാറാണി സ്വാഗതവും കെ.ബിനില നന്ദിയും പറഞ്ഞു.
