കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി > നഗരസഭ കേരളോത്സവം കാവുംവട്ടത്ത് തുടങ്ങി. കെ.ദാസൻ എം.എൽ.എ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷതവഹിച്ചു. യു. കെ. കുമാരൻ, ചന്ദ്രശേഖരൻ തിക്കോടി, നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ.ഭാസ്‌കരൻ, വി. സുന്ദരൻ, വി.കെ.അജിത കൗൺസിലർമാരായ അഡ്വ.കെ.വിജയൻ, കെ.വി.സുരേഷ്, എം.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നവംബർ 25ന് പരിപാടി സമാപിക്കും.
