കൊയിലാണ്ടി നഗരത്തില്‍ 28ന് ശുചിത്വ ഹര്‍ത്താല്‍

കൊയിലാണ്ടി: ആരോഗ്യരംഗത്ത് കുതിച്ച് ചാട്ടത്തിനൊരുങ്ങി നഗരസഭ ജനകീയ സമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചു. ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി നിപ്പ വൈറസിനെതിരെ ഭയം വേണ്ട, ജാഗ്രത മതി എന്ന സന്ദേശം ഉയര്‍ത്തി ടൗണ്‍ഹാളില്‍ ജനകീയ സമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിക്കുന്ന യോഗം നടന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.വരും ദിവസങ്ങളില്‍ കൊതുക് നശീകരണത്തിനും പൊതു ശുചീകരണത്തിനും തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി മെയ് 28ന് നഗരത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടക്കും. ഇതില്‍ എല്ലാ ജനങ്ങളും പങ്കാളികളാകാന്‍ നഗരസഭ ചെയര്മാന് അഭ്യര്‍ഥിച്ചു.
നഗരസഭ ചെയര്മാന് അഡ്വ; കെ.സത്യന് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന് ബാബു ബോധവത്കരണ ക്ലാസെടുത്തു. വൈസ് ചെയര്പേഴ്സന് വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു, വി.കെ.അജിത, എന്‍ .കെ.ഭാസ്കരന്, കെ.വിജയന്, വി. പി.ഇബ്രാഹിംകുട്ടി, എച്ച്.ഐ; അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ: എം.കെ.സുബൈര്‍ എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി ചെയര്മാന് വി.സുന്ദരന്‍ സ്വാഗതവും, ജെ.എച്ച്.ഐ: ടി.കെ.അശോകന് നന്ദിയും പറഞ്ഞു.
