കൊയിലാണ്ടി ദേശീയപാതയിൽ ആൽമരം കടപുഴകിവീണു

കൊയിലാണ്ടി: ശക്തമായ കാറ്റിൽ കൊയിലാണ്ടി ടൗണിൽ ദേശീയപാതയോരത്തെ ബസ്സ് സ്റ്റാന്റിന് സമീപമുള്ള ആൽമരം കടപുഴകി വീണു. വൻ അപടമാണ് ഒഴിവായത്. രാവിലെ 11.30ഓടെയാണ് സംഭവം പെട്ടന്നുണ്ടായ ശക്തമായ കാറ്റിൽ നിലംപതിക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
100 വർഷത്തിലേറെ പഴക്കമുള്ള പടർന്ന് പന്തലിച്ച് കിടക്കുന്ന ആൽമരം കൊയിലാണ്ടിയുടെ മുഖമുദ്രയായിരുന്നു. ഹൈവേയുടെ കിഴക്ക് ഭാഗത്തെ നിരവധി കച്ചവട സ്ഥാപനങ്ങളിലുള്ളവരും ആൽമരത്തിന് ചുറ്റും കച്ചവടം ചെയ്യുന്ന പച്ചക്കറി കച്ചവടം ഉൾപ്പെടെ നിരവധിപേർ വിവിധങ്ങളായ ബിസിനസ്സുകൾ നടത്തിവരും ആസമയത്ത് അവിടെ ഉണ്ടായിരുന്നു. ഹൈവെയിലെ സീബ്രാ ലൈനും അതിനടിയിലൂടെയാണ് ഉണ്ടായിരുന്നത്.

ഏത് സമയവും വൻ ജനത്തിരക്കുണ്ടാകുന്ന കൊയിലാണ്ടി ടൗണിന്റെ ഹൃദയഭാഗമാണിവിടെ. ആസമയത്ത് വാഹനം നിരത്തിലുണ്ടായിരുന്നെങ്കിലും മരം സാവധാനം ചെരിയുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനം വേഗതകൂട്ടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സും പോലീസും സ്ഥലത്ത് കുതിച്ചെത്തി. ഗതാഗത തടസ്സം തീക്കിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും രംഗത്തിറങ്ങിയിട്ടണ്ട്

