കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സ്ട്രെക്ക്ച്ചറും വീൽ ചെയറും കൈമാറി

കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ സ്ട്രെക്കച്ചറും, വീൽ ചെയറും കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബുവിന് കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ ഉൽഘാടനം ചെയ്തു. എ.കെ.ദാമോദരൻ നായർ. അദ്ധ്യക്ഷത വഹിച്ചു.
ഡോ.കെ.എം.സച്ചിൻ ബാബു, ചന്ദ്രൻ കരിപ്പാലി, ഡോ.അബ്ദുൾ അസീസ്, എം.ടി.ഭാസ്കരൻ, പി.കെ.ശശീന്ദ്രൻ വി..കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

