കൊയിലാണ്ടി എസ്.എ.ആര്.ബി.ടി.എം. കോളേജ്: ആംഫി തിയേറ്റര്‍ ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്.ബി.ടി.എം. ഗവ. കോളേജില്‍ പുതുതായി നിര്‍മിച്ച കവാടവും ആംഫി തിയേറ്ററും ഇന്ന് 12 മണിക്ക് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കെ. ദാസന് എം.എല്‍.എ.യുടെ ആസ്തി വികസനപദ്ധതി പ്രകാരം 53 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചതാണ് കവാടവും ആംഫി തിയേറ്ററും. കോളേജിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും മാതൃകാ ഗവ. കോളേജാക്കി മാറ്റുന്നത് സംബന്ധിച്ച പ്രഖ്യാപനവും മന്ത്രി മന്ത്രി നടത്തും.

പത്രസമ്മേളനത്തില്‍ കെ. ദാസന് എം.എല്‍.എ. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, പ്രിന്‍സിപ്പല്‍ ഡോ. എസ്.എ. ഷാജഹാന്, സി.വി. ഷാജി, കെ.പി. രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.

