കൊതുക് ജന്യ രോഗ നിയന്ത്രണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി> താലൂക്ക് ആശുപത്രി നേതൃത്വത്തിൽ കൊതുക് ജന്യ രോഗ നിയന്ത്രണ പരിപാടി സംഘടിപ്പിച്ചു. മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തിരമായി രോഗപ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. പരിപാടി നഗരസഭ കൗൺസിലർ അഡ്വ: കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്ര സൂപ്രണ്ട് ഡോ: കെ.എം സച്ചിൻ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ, എന്നിവർ ക്ലാസെടുത്തു. പി. രത്നവല്ലി, എം.പി സുനിൽ തുടങ്ങിയവർ സംസാരിച്ചു.
