കൊച്ചി മെട്രോ: ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും
        തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റെയില്‍ ജൂണ്‍ 17ന് ആലുവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. 17ന് ഉദ്ഘാടനംചെയ്യാമെന്ന് അറിയിച്ചുള്ള പ്രധാനമന്ത്രിയുടെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്ഘാടനത്തിന് സമ്മതമറിയിച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുക. 11 സ്റ്റേഷനുകളാണുള്ളത്.



                        
