KOYILANDY DIARY.COM

The Perfect News Portal

കേളുക്കുട്ടി കാവ് സംരക്ഷിക്കും: ഭക്തജന സദസ്


കോഴിക്കോട്: വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ചിരപുരാതനമായ ശ്രീ കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രം രണ്ടര നൂറ്റാണ്ടിലേറെ പഴക്കമുള്ള സമാധി ക്ഷേത്രമാണെന്നും ക്ഷേത്രം പൊളിച്ചുമാറ്റാനുള്ള റെയിൽവെയുടെ നീക്കം അനുവദിക്കില്ലെന്നും നിയമവഴിയിലൂടെയും  ഭക്തജനങ്ങളുടെ പ്രതിരോധത്തിലൂടെയും ക്ഷേത്രം നാമാവശേഷമാക്കാനുള്ള നീക്കത്തെ എന്ത് വില നൽകിയും ചെറുത്ത് തോൽപ്പിക്കാനും ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ഭക്തജന സദസ് ഐക്യകണ്ഠേന തീരുമാനിച്ചു. ഭക്തജന സദസിൻ്റെ ഉദ്ഘാടനം ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറും എഴുത്തുകാരനും ആയ തിരൂർ ദിനേശ് നിർവ്വഹിച്ചു.

ഉത്തരേന്ത്യയിൽ റെയിൽവേ സ്റ്റേഷനോടനുബന്ധമായി ഉള്ള ഒരു ആരാധനാലയം പോലും മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും ഈ ക്ഷേത്രവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ കളത്തിൽ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ സി.മഹേഷ് ,ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെഷനു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

സി പി ഐ മണ്ഡലം കമ്മറ്റി അംഗം സി. മധുകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പിടി ധർമ്മരാജ്, സി പി എം പ്രതിനിധി കെ. കനകരാജ്, ജനതാദൾ മണ്ഡലം പ്രസിഡൻ്റ് ടി.ജയാനന്ദൻ ,ബി ജെ പി മണ്ഡലം കമ്മറ്റി അംഗം സി.സുജിത്ത്, ഹനുമാൻ സേന സംസ്ഥാന പ്രസിഡൻ്റ് എ.എം. ഭക്തവത്സലൻ, വരക്കൽ ബലിതർപ്പണ സമിതി ചെയർമാൻ ചന്ദ്രശേഖരൻ നായർ, കാമ്പുറം അരയ സമാജം സെക്രട്ടറി വി വി ശിവപ്രകാശ്, സിപിഐ ലോക്കൽ സെക്രട്ടറി പി വിശ്വംഭരൻ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി കെ സേതുമാധവൻ, എൻ പി ബാലസുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

Advertisements

യോഗത്തിൽ വെച്ച് ശ്രീ കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്ര സംരക്ഷണ കർമ്മസമിതി രൂപീകരിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികൾ എം കെ രാഘവൻ എം പി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, സി മഹേഷ്, അനുരാധാ തായാട്ട്, സി പി സുലൈമാൻ (കോർപ്പറേഷൻ കൗൺസിലർമാർ ) പി കെ കൃഷ്ണദാസ് (ബി ജെ പി ) കെ.ഷൈനു (ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി), തിരൂർ ദിനേശ് (ഉഗ്ര നരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ) എൻ പി മോഹനൻ ( പാരമ്പര്യ ട്രസ്റ്റി) ചെയർമാൻ കളത്തിൽ വിനോദ് കുമാർ, വൈസ് ചെയർമാൻ സുധീഷ് കേശവപുരിജനറൽ കൺവീനർസി. മധുകുമാർട്രഷറർ പ്രവീൺ തളിയിൽ, കൺവീനർമാർ പിടി ധർമ്മരാജ്, കെ. കനകരാജ്, ടി. ജയാനന്ദൻ , ചന്ദ്രശേഖരൻ നായർ, എ എം ഭക്തവത്സലൻ, വി വി ശിവപ്രകാശ്, പി. വിശ്വംഭരൻ, കെ. സേതുമാധവൻ, പ്രസന്ന പൂഴിക്കുന്നത്ത്, ഗിരിജ. ഇ,എൻ പി ബാലസുബ്രന്മണ്യൻ. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *