KOYILANDY DIARY.COM

The Perfect News Portal

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി “മഹാത്മാവിനു പ്രണാമം” പരിപാടി സംഘടിപ്പിച്ചു


കൊയിലാണ്ടി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി “മഹാത്മാവിനു പ്രണാമം” പരിപാടി സംഘടിപ്പിച്ചു. കോൺഗ്രസ്സ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മജി ഇല്ലാത്ത ഇന്ത്യ മത രാഷ്ട്രമാകുമെന്ന് വ്യാമോഹിച്ച വർഗ്ഗീയ ശക്തികളെ നിരാശപ്പെടുത്തി മതനിരപേക്ഷ ഇന്ത്യയുടെ നിലക്കാത്ത നെഞ്ചിടിപ്പായി മഹാത്മജി ഇന്നും ജീവിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരും തലമുറകളേയും സ്വാധീനിക്കാൻ കഴിയും വിധം മാനവികതയിലധിഷ്ഠിതമാണ് ഗാന്ധിയൻ ദർശനങ്ങളുടെ അന്ത: സത്തയെന്നും, ശ്രീബുദ്ധനോളം പഴക്കമുള്ള അഹിംസാ സിദ്ധാന്തത്തെ സമര പഥങ്ങളിലേക്കൊഴുക്കിയതാണ് മാഹത്മജി ആധുനിക ലോകത്തിനു നല്കിയ വലിയ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു. ആസക്തിയിൽ നിന്നുള്ള വിടുതലാണ് സ്വാതന്ത്ര്യം എന്ന് നമ്മെ പഠിപ്പിച്ച ബാപ്പുജി വിഭവങ്ങളോടും വൈകാരികതകളോടും കഠിനമായ മിതത്വം പാലിച്ച് ലാളിത്യത്തിന്റെ അഴകാർന്ന സുതാര്യതയിൽ ജനങ്ങളോടു സംവദിക്കുകയായിരുന്നു. രാജീവൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി.വി. സുധാകരൻ, സി.കെ. മുരളീധരൻ, പ്രേമൻ നന്മന, കെ.അ ബ്ദുൾ ഷുക്കൂർ, ടി.വി. സജീവൻ, കെ.വി. ശിവാനന്ദൻ, വി.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *