കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം, കൊല്ലം, അലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യത. ഒരു മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

