കെഎസ്എഫ്ഇ സ്റ്റാഫ് അസ്സോസിയേഷന് (സിഐടിയു) ന്റെ 29ാം സംസ്ഥാന സമ്മേളനം

കൊച്ചി: കെഎസ്എഫ്ഇ സ്റ്റാഫ് അസ്സോസിയേഷന് (സിഐടിയു) ന്റെ 29ാം സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം കളമശ്ശേരി ബെയ്ത് കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്മാന് സി കെ മണിശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ 10ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എളമരം കരിം അദ്ധ്യക്ഷനാകും. സമ്മേളനത്തില്‍ അഭിമന്യു കുടുംബസഹായ ഫണ്ടിലേക്ക് കെഎസ്എഫ്ഇ ജീവനക്കാരില്‍ നിന്നും ഏജന്മാരില് നിന്നും ഗോള്‍ഡ് അപസര്മാരില് നിന്നും സ്വരൂപിച്ച 3,64,671 രൂപ സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍ ഏറ്റു വാങ്ങും. തുടര്‍ന്ന് പ്രതിനിധിസമ്മേളനം നടക്കും. വൈകീട്ട് നാലിന് ‘ചങ്ങാത്ത മുതലാളിത്തവും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയും എന്ന് വിഷയത്തില്‍ സെമിനാര്‍ നടക്കും. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് മോഡറേറ്ററായിരിക്കും. ഞായറാഴ്ച പുതിയ ഭാരവാഹികളെ തെരഞ്ഞെക്കും.

സംഘടനയുടെ 4761 അംഗങ്ങളെ പ്രതിനിധീകരിച്ച് 323 പേര് സമ്മേളനത്തില്‍ പങ്കെടുക്കും. കെഎസ്എഫ്ഇയെ സംരക്ഷിക്കാനും ശക്തിപ്പെടുത്തുവാനും ഒപ്പം ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന കര്‍മ്മപരിപാടിക്കും സമ്മേളനം രൂപം നല്‍കും.

