KOYILANDY DIARY.COM

The Perfect News Portal

കെ. കെ. എം. എ. നേതൃത്വത്തിൽ സ്റ്റുഡന്റ്‌സ് മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കുവൈത്ത് കേരള മുസ്ലീം അസോസിയേഷൻ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നത വിജയം നേടിയ 42 വിദ്യാർത്ഥികൾക്ക് ഉപഹാരം വിതരണം ചെയ്തു. മദ്രസത്തുൽ ബദ്രിയ്യ ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാർത്ഥി – രക്ഷാകർത്തൃ സംഗമം കെ. കെ. എം. എ. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സിദ്ദീഖ് കൂട്ടുംമുഖം അദ്ധ്യക്ഷതവഹിച്ചു. ഒരു ലക്ഷത്തി നാൽപ്പത്തി മൂ#്‌വവായിരം രൂപയുടെ ക്യാഷ് ആവാർഡും പ്രശസ്തി പത്രവും ചെയർമാൻ പി. കെ. അക്ബർ സിദ്ദീഖ് വിതരണം ചെയ്തു. സംസ്ഥാന ജനറൽ സിക്രട്ടറി കെ. കെ. അബ്ദുള്ള സ്വാഗതം പറഞ്ഞു. വി. പി. ഇബ്രാഹിംകുട്ടി, കെ. ഇബ്രാഹിം മാസ്റ്ററ്, പ്രൊഫസർ ടി.കെ. ആലിക്കുട്ടി, പ്രൊഫസർ പി. കെ. കെ. തങ്ങൾ, ഹംസ പയ്യന്നൂർ, പി. കെ. ഇസ്മത്ത്, എ. വി. മുസ്തഫ, ഇ. കെ. അബ്ദുല്ല, എം. കെ. മുസ്തഫ, യൂസഫ് അഞ്ചേരി, സുബൈർ ഹാജി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Share news