കെ.എസ്.യു. യൂണിറ്റ് സെക്രട്ടറിക്ക് മർദ്ദനത്തിൽ പരിക്ക്

കൊയിലാണ്ടി: കെ.എസ്.യു. യൂണിറ്റ് സെക്രട്ടറിയെ ഒരു സംഘം മർദ്ദിച്ചു. കെ.എസ്.യു. എസ്.എൻ.ഡി.പി. കോളെജ് യൂണിറ്റ് സെക്രട്ടറി ഇരിങ്ങൽ പുതിയമഠത്തിൽ അനുവിന്ദിനെ (20) യാണ് സംഘം ചേർന്ന് മർദിച്ചത് .
വ്യാഴാഴ്ച വൈകീട്ട് കോളെജ് വിട്ടു വീട്ടിലെക്ക് പോകവെയാണ് പിറകിൽനിന്നെത്തിയ ഒരു സംഘം ആളുകൾ മർദിച്ചത് . പരിക്കേറ്റ അനുവിന്ദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുവിന്ദിന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തിനു പിന്നൽ എസ്.എഫ്.ഐ. ആണെന്ന് കെ.എസ്.യു.ആരോപിച്ചു.

സംഭവത്തിൽ കെ.എസ്.യു. നിയോജക മണ്ഡം കമ്മിറ്റി പ്രതിഷേധിച്ചു. രാജേഷ് കീഴരിയൂർ, എം. കെ. സായിഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു. പ്രവർത്തകർ ആശുപത്രിയിൽ അനുവിന്ദിനെ സന്ദർശിച്ചു.

