കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യഭ്യാസ ശില്‍പ്പശാല സംഘടിപ്പിക്കും

കോഴിക്കോട് > ഉണരുന്ന വിദ്യാഭ്യാസം, മാറുന്ന കേരളം, പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ എന്ന ആശയം മുന്‍നിര്‍ത്തി കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യഭ്യാസ ശില്‍പ്പശാല സംഘടിപ്പിക്കും. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനുള്ള പദ്ധതികള്‍ ശില്‍പ്പശാലയില്‍ ആവിഷ്ക്കരിക്കും. 24ന് രാവിലെ 10ന് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പരിപാടി. എസ്ഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് ഉദ്ഘാടനംചെയ്യും. കെഎസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ സി അലി ഇക്ബാല്‍ വിഷയം അവതരിപ്പിക്കും.
