KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എഫ്.ഇ ആയിരം ബ്രാഞ്ചുകള്‍ തുടങ്ങും – മന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ യുടെ ആയിരം ബ്രാഞ്ചുകള്‍ തുടങ്ങും- മന്ത്രി കെ.എന്‍ ബാലഗോപാല്‍. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ബ്രാഞ്ചിന്റെ ഉദ്ഘാടനം നന്തിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്രോ ശാഖകള്‍ തുടങ്ങുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സ്വര്‍ണ പണയ വായ്പ ഉള്‍പ്പെടെയുള്ള വായ്പകളും ചിട്ടികളുടെ സേവനവും  എളുപ്പത്തില്‍ ലഭ്യമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടില്‍ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് അര്‍ബന്‍ മേഖലയുടെ കീഴില്‍ ആരംഭിക്കുന്ന ആദ്യത്തെ മൈക്രോ ശാഖയാണ് നന്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്പ ഉള്‍പ്പെടെ വിവിധതരം വായ്പകളുടെയും ചിട്ടികളുടെയും സേവനം ഈ ശാഖയിലൂടെ ലഭ്യമാകും.

ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ എം.കെ മോഹനന്‍, ജില്ലാ പഞ്ചായത്തംഗം വി.പി ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ ഖാദര്‍, കെ.എസ്.എഫ്. ഇ യുടെയും വിവിധ രാഷ്ടീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.എഫ്. ഇ ചെയര്‍മാന്‍ കെ വരദരാജന്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

Advertisements
Share news