കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

വൈത്തിരി: താമരശേരി ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇന്ന് രാവിലെ 8 .45നാണ് സംഭവം. അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം നടന്നത്.
ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസും കോഴിക്കോട്ടു നിന്ന് ബത്തേരിക്ക് പോവുകയായിരുന്ന പോയിന്റ ടു പോയിന്റ് ബസുമാണ് കൂട്ടിയിടിച്ചത്. താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.

ഒരു ലോറിയെ മറികടന്നെത്തിയ പോയിന്റ ടു പോയിന്റ് ബസ് ടൗണ്‍ ടു ടൗണ്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചരക്കു ലോറി കേടായതിനാല്‍ ഇന്ന് രാവിലെ ഏഴാം വളവിനടുത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.

