കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിയ്ക്കണമെന്ന ഷാജിയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സ് രാവിലെ കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് പി ഡി രാജന് തന്നെയാണ് സ്റ്റേ അനുവദിച്ചത്. ഇത്തരം കേസുകളില്‍ സാധാരണ സ്റ്റേ അനുവദിയ്ക്കാറുണ്ട്
ഷാജിയെ അയോഗ്യനാക്കിയ കോടതി ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും വിലക്കിയിട്ടുണ്ട്.സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഷാജി വ്യക്തമാക്കിയിരുന്നു. എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് കാലത്ത് കെ എം ഷാജി ന്യൂനപക്ഷ സമുദായത്തിനിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലാണ് നടപടി. കെ എംഷാജി നികേഷ് കുമാറിന് 50000 രൂപ കോടതി ചെലവ് നല്‍കണമെന്നും കോടതി വിധിച്ചു.

അതേസമയം തന്നെ എംഎല്‍എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2462വോട്ടിനാണ് കെ എം ഷാജി വിജയിച്ചിരുന്നത്. കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ എം ഷാജി അറിയിച്ചു.

തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ തന്നെ കെ എം ഷാജിക്കുവേണ്ടി യുഡിഎഫ് അടിച്ചിറക്കിയ ആറു വിവാദ ലഘുലേഖകള്‍ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവും അന്നത്തെ വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായ മനോരമയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത ഈ ആറു ലഘു ലേഖകളും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി കാറ്റില്‍ പറത്തുന്നതായിരുന്നു.

അറബി തലവാചക കത്തിലുള്ള ഒരു ലഘുലേഖയാണ് കോടതി ഗൗരവമായെടുത്തത്. മുഹമ്മദീയനായ കെ എം മുഹമ്മദ് ഷാജിക്കു വോട്ടു ചെയ്യണമെന്നു പറയുന്ന ഈ ലഘുലേഖയില്‍ മുഹമ്മദീയനല്ലാത്തവര് സിറാത്തിന്റെ പാലം കടക്കില്ലെന്നും പറയുന്നു. നഗ്നമായ വര്‍ഗീയ പ്രചാരണമാണി തെന്ന് കോടതി കണ്ടെത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിനെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു മറ്റു ലഘുലേഖകള്‍
