കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍

കോട്ടയം: കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍. ഇക്കാര്യത്തില്‍ കാനം രാജേന്ദ്രന്റെ നിലപാട് തള്ളിയ ജയരാജന്‍, ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന ആളാണ് മാണിയെന്ന് വ്യക്തമാക്കുകയും ചെയ്തു.
കെ എം മാണിയെ പൂര്‍ണ്ണമായും തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയെങ്കിലും മാണിയെ തള്ളാന്‍ സി പി എം തയ്യാറല്ല. മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളൊന്നും മുന്നണിപ്രവേശനത്തിന് തടസമല്ലെന്ന വ്യക്തമാക്കി കേരളകോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സി പി എം ആഗ്രഹിക്കുന്നുവെന്ന് ഇ പി ജയരാജന്‍ പറയാതെ പറഞ്ഞു.

ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇ പി ജയരാജന്റെ പ്രസ്താവന, ഇക്കാര്യത്തില്‍ സി പി എമ്മിന്റെയും സി പി ഐയുടേയും വിരുദ്ധനിലപാട് ഇടതുമുന്നണിക്കുള്ളില്‍ മാണി വിഷയം വീണ്ടും രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് കാരണമാകും.

