കുറുവങ്ങാട് യു.പി സ്ക്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു. പി സ്കൂളിലെ 1990 ലെ ഏഴാം ക്ലാസ് ബാച്ച് പൂർവ വിദ്യാർത്ഥികൾ സമർപ്പിച്ച വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീജാ റാണി നിർവഹിച്ചു. പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് കെ.സുകുമാരൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്രൂപ്പ് കൺവീനർ ജിതേഷ് പിള്ള ഹെഡ്മാസ്റ്റർ ആർ സുബ്രഹ്മണ്യൻ നമ്പൂതിരി, സ്കൂൾ മാനേജർ മോഹനൻ നമ്പൂതിരി, പി.ടി.എ പ്രസിഡണ്ട് പി.വി. മുസ്തഫ, സി.പി മോഹനൻ, സി.കെ. രജനി എന്നിവർ സംസാരിച്ചു.

