കുമ്മനം എരിതീയില്‍ എണ്ണ ഒഴിക്കുന്നു: കോടിയേരി

കണ്ണൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട് സംഭവത്തിന് പിന്നാലെ സി.പി.എമ്മിന്റെ ആഘോഷം എന്ന നിലയില്‍ വീഡിയോ പ്രചരിപ്പിക്കുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കുമ്മനം പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരില്‍ അഫ്സ്പ പ്രയോഗിക്കണമെന്ന് പറയുന്ന ബി.ജെ.പി കേന്ദ്ര ഭരണം എന്ന ഓലപ്പാന്പ് കാണിച്ച് പേടിപ്പിക്കുകയാണ്. അഫ്സ്പ പ്രയോഗിച്ചിടത്തൊക്കെ സംഘര്‍ഷം കൂടുകയാണ് ഉണ്ടത്. കണ്ണൂരില്‍ വേണ്ടത് ഭരണപരമായ ഇടപെടലാണ്. കണ്ണൂരില്‍ സര്‍കക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ ഇരു ഭാഗവും ലംഘിച്ചു.

