” കുട്ടിയെ അറിയാൻ ” ശിൽപ്പശാല നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വാർഷിക ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കായി ‘കുട്ടിയെ അറിയാൻ’ ശിൽപ്പശാലയും സംഘടിപ്പിച്ചു. വാർഡ് മെമ്പർ വി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. ‘കുട്ടിയെ അറിയാൻ’ ശിൽപശാലക്ക് ബിജു കാവിൽ നേതൃത്വം നൽകി. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികളായ വി.എം.സജിത, പി.കെ. തുഷാര എന്നിവർക്കും, ജില്ലാതല ചെസ്സ് ചാമ്പ്യൻ മാനവ് ദീപ്തിനും വാർഡ് മെമ്പർ വി.വി.സുരേഷ് സമ്മാനദാനം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ലീഡർ ഹൈഫ ഖദീജ, സി. ഖൈറുന്നിസാസി, വി.ടി. ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പുതിയ പി.ടി.എ ഭാരവാഹികളായി എൻ.ശ്രീഷ്ന(പ്രസിഡന്റ്), എൻ.ടി.കെ.സീനത്ത്(സെക്രട്ടറി), വി.എം.സജിത (എം.പി.ടി.എ.ചെയർപെഴ്

