കുടുംബശ്രീ ഉല്പന്നങ്ങള് ഓണ്‍ലൈനായി വാങ്ങാം
ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാം. ആയിരത്തോളം ഓണ വിപണന മേളകള്‍ ആണ് സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. കൂടാതെ കുടുംബശ്രീ ഉല്പന്നങ്ങള് 359 ഓളം സപ്ലൈകോ സ്റ്റോറുകളിലും ജില്ലകളിലെ കുടുംബശ്രീ ബസാര്‍, മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റ്, കിയോസ്ക് എന്നിവയിലും വിപണനത്തിനായി സജ്ജീകരിച്ചു കഴിഞ്ഞു.

ഇതിനു പുറമേ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം http://www.kudumbashreebazaar.com എന്ന വെബ്സൈറ്റ് മുഖേന ഒരുക്കിയിട്ടുണ്ട്. സൗജന്യ ഡെലിവറിയും ആകര്‍ഷകമായ ഓഫറുകളും കുടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.


