KOYILANDY DIARY.COM

The Perfect News Portal

കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു

മറയൂര്‍: മകളുടെ ഭര്‍ത്തൃ പിതാവിന്റെ വെട്ടേറ്റ് മറയൂരില്‍ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കാന്തല്ലൂര്‍ സ്വദേശിനിയായ ഓമനയെന്ന വീട്ടമ്മക്കാണ് കൊലപാതക ശ്രമത്തിനിടയില്‍ പരിക്കേറ്റത്. കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ഓമനയുടെ മകള്‍ സെല്‍വിയും കാന്തല്ലൂര്‍ സ്വദേശി പളനി സ്വാമിയുടെ മകന്‍ ശരവണനും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവീട്ടുകാരും ചേര്‍ന്ന് ഇരുവരുടെയും വിവാഹം നടത്തി കൊടുത്തെങ്കിലും പിന്നീട് ശരവണനും സെല്‍വിയും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു.

തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ഓമന മറയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഓരാഴ്ച്ച മുന്‍പ് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതക ശ്രമം നടന്നതെന്നുമാണ് പോലീസ് പറയുന്നത്. ശരവണനും സെല്‍വിയും രണ്ട് വീട്ടില്‍ കഴിയാന്‍ പൊതുപ്രവര്‍ത്തകരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ തീരുമാനിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബന്ധം വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് ഇരുവരും ധാരണയാകുകയും ചെയ്തിരുന്നു.

തീരുമാനത്തെ തുടര്‍ന്ന് ഓമനയും മകള്‍ സെല്‍വിയുടെ വസ്ത്രങ്ങളും സാധനങ്ങളും എടുക്കുന്നതിനായി കാന്തല്ലൂര്‍ പയസ് നഗറിലെ ശരവണന്റെ വീട്ടില്‍ എത്തിയപ്പോഴുണ്ടായ വാക്കു തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വാക്കുതര്‍ക്കത്തിനിടയില്‍ സമീപത്തുള്ള സഹോദരി മണിയുടെ വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്ബോഴാണ് വാക്കത്തിയുമായി പിന്‍തുടര്‍ന്നെത്തിയ പളനിസ്വാമി ഓമനയെ വെട്ടിയത്. നിസ്സാര വ്യത്യാസത്തിലാണ് ജീവന്‍ നഷ്ടപ്പെടാഞ്ഞതെന്ന് ഓമന പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ വീട്ടമ്മ മറയൂരിലെ പ്രാഥമിക ആരോഗ്യ കേദ്രത്തില്‍ നിന്ന് ചികിത്സ നേടി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *