KOYILANDY DIARY.COM

The Perfect News Portal

കിളികളെ വില പേശിവാങ്ങാന്‍ മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കെറ്റ്

പഴങ്ങളും പച്ചക്കറികളും നിര നിരയായി നിരത്തി വച്ചിരിക്കുന്ന, കോളനി കാലത്ത് നിര്‍മ്മിച്ച നിരവധി പഴയ കെട്ടിടങ്ങള്‍ ചരിത്രം പറയുന്ന ബോംബേക്കാരുടെ ആ പഴയ ക്രൗഫോര്‍ഡ് മാര്‍ക്കറ്റിന് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല. മാര്‍ക്കറ്റിന്റെ ഒരു വശത്ത് പലതരം കിളികള്‍ കലപിലകൂട്ടുന്ന ശബ്ദം കേള്‍ക്കാം. അങ്ങാടി കുരുവികളൊന്നുമല്ല, വില്‍പ്പനയ്ക്കായി കൂട്ടിലടച്ച്‌ വളര്‍ത്തുന്ന വിവിധയിനത്തിലുള്ള കിളികളാണ്.

മഹാത്മാ ജ്യോതിബ ഫൂലെ മാര്‍ക്കറ്റ്

മഹാത്മാ ജ്യോതിബ ഫൂലെ മാര്‍ക്കറ്റ് എന്നാണ് സൗത്ത് മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് ഭരണ കാലത്തോളം പഴക്കമുള്ള ക്രൗഫോര്‍ഡ് മാര്‍ക്കെറ്റിന്റെ പുതിയ പേര്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മുംബൈയില്‍ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ജ്യോതിബ ഫൂലെ.

Advertisements

 

ആര്‍തര്‍ ക്രൗഫോര്‍ഡ്

ബ്രിട്ടീഷ് ഭരണകാലത്ത് മുംബൈയിലെ ആദ്യത്തെ മുന്‍സിപ്പല്‍ കമ്മീഷ്ണര്‍ ആയിരുന്ന ആര്‍തര്‍ ക്രൗഫോര്‍ഡിന്റെ പേരില്‍ നിന്നാണ് ക്രൗഫോര്‍ഡിന് ആ പേര് ലഭിച്ചത്. 1990 വരെ ഈ മാര്‍ക്കറ്റായിരുന്നു മുംബൈയിലെ ഏറ്റവും പ്രശസ്തമായ മാര്‍ക്കറ്റ്. നവി മുംബൈയിലെ വാശിയില്‍ പുതിയ മാര്‍ക്കറ്റ് വന്നപ്പോള്‍ ഒരുവിധം കച്ചവടക്കാരെല്ലാം അവിടേക്ക് പോകുകയായിരുന്നു. 2011ല്‍ നടന്ന തീ പിടുത്തം മാര്‍ക്കറ്റിനെ വീണ്ടും തകര്‍ത്തു. എന്നിരുന്നാലും മുംബൈയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ മാര്‍ക്കറ്റ്.

 

എവിടെയാണ് മാര്‍ക്കറ്റ്

സൗത്ത് മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വെ സ്റ്റേഷന് വടക്കായി മുംബൈ പൊലീസ് ഹെഡ്ക്വോര്‍ട്ടേഴ്സിന് എതിര്‍വശത്തായിട്ടാണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്

 

ക്രൗഫോര്‍ഡ് മാര്‍ക്കെറ്റിന്റെ പഴയ ഒരു ചിത്രം

 

Share news

Leave a Reply

Your email address will not be published. Required fields are marked *