കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു

വടകര: ചോറോട് നെല്ല്യങ്കരയില്‍ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീട്ടമ്മക്ക് പരിക്കേറ്റു. തെരു ഗണപതി ക്ഷേത്രത്തിനു സമീപം തിരിക്കുന്നന്‍ കേളോത്ത് ചന്ദ്രിക്കാണ് പരിക്കേറ്റത്. രാത്രിയുണ്ടായ അപകടത്തില്‍ മേൽക്കൂ
ര പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചന്ദ്രി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മറ്റുളളവര്‍ക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ചന്ദ്രിയും കുടുംബവും ബന്ധുവീടുകളിലേക്കു മാറി.
