കഴുത്തിൽ പാത്രം കുടുങ്ങി ദയനീയ രോദനവുമായി നടന്ന നായക്ക് നാട്ടുകാർ രക്ഷകരായി

കൊയിലാണ്ടി: പാനി പാത്രം കഴുത്തിൽ കുടുങ്ങി മണിക്കൂറുകളോളം ദയനീയ രോദനവുമായി നടന്ന
നായക്ക് സമീപവാസികൾ രക്ഷകരായി. കൊരയങ്ങാട് തെരുവിലെെ ബീനാ വിഹാർ വീട്ടിനു പിറകിലാാണ് പാനി കഴുത്തിൽ കുടുങ്ങിയ നായ കിടന്നത്.
വെള്ളം കുടിക്കാനായി കഴുത്തിട്ടപ്പോൾ തല കുടുങ്ങിയതാണെന്നാണ് കരുതുന്നത്. ഉച്ചയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തല പാനിയിൽ കുടുങ്ങി പുറത്തെടുക്കാൻ കഴിയാതെ ദയനീയമായി മോങ്ങുന്ന നായയുടെ അവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും കൈമലർത്തുകയായിരുന്നു. തുടർന്ന് വൈകീട്ടോടെ സമീപവാസികളായ സി.പി.ദേവാനന്ദ്, എ.എസ്.വി പീഷ് തുടങ്ങിയവർ സധൈര്യം രംഗത്തുവരുകയായിരുന്നു.

പാനിയുടെ ഭാഗത്ത് ഇരുവരും ചേർന്ന് ശക്തമായി വലിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കയർ കെട്ടി ശക്തമായി വലിച്ചതോടെ നായയുടെ തല പുറത്തായത് ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ തെരുവുനായ കുതിച്ചു പാഞ്ഞു.

