കളിആട്ടം 2018 ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: മെയ് 2 മുതൽ 7 വരെ പൂക്കാട് കലാലയത്തിൽ ആഘോഷിക്കുന്ന കുട്ടികളുടെ മഹോത്സവം കളിആട്ടം 2018 ന്റെ ലോഗോ പ്രകാശനം ചെയ്തു, കലാലയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്ശസ്ത നാടക നടൻ കോഴിക്കോട് ശിവരാമൻ കളിആട്ടം ജനറൽ കൺവീനർ ബാലൻ കുനിയിലിന് ലോഗോ കൈമാറി പ്രകാശനം നിർവ്വഹിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അദ്ധ്യക്ഷതവഹിച്ചു. കലാലയം വൈസ്പ്രസിഡണ്ട് യു. കെ. രാഘവൻ. കുട്ടികളുടെ നാടക കളരി, പഠനോത്സവം, കളിമുറ്റം, കുട്ടികളുടെ നാടകോത്സവം, സല്ലാപങ്ങൾ, കുട്ടിക്കളിആട്ടം എന്നിവയാണ് 6 ദിവസം നീണ്ടു നലിൽക്കുന്ന ക്യാമ്പിൽ അവതരിപ്പിക്കുന്നത്.

പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണനാണ് ക്യാമ്പ് ഡയറക്ടർ. 6 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ ഏപ്രിൽ 15നുള്ളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണമെന്ന് സംഘാടകർ അറിയിച്ചു. പി.ടി.എ. പ്രസിഡണ്ട് സുധീർ കുമാർ ആശംസകൾ നേർന്നു. ആർട്ടിസ്റ്റ് എ. കെ. രമേശൻ നന്ദി പറഞ്ഞു.

