കല്യാണ മണ്ഡപങ്ങളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും നിരോധിക്കും
 
        വടകര: നഗരസഭാ പരിധിയില്‍ ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായി കല്യാണ മണ്ഡപങ്ങളില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനമായി. നഗരസഭാധികൃതരും കല്യാണമണ്ഡപം ഉടമകളും ചേര്‍ന്നുള്ള യോഗത്തിലാണ് തീരുമാനം. മണ്ഡപങ്ങളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും നിരോധിക്കും. കൂടാതെ മാലിന്യസംസ്‌കരണ സംവിധാനവുംഏര്‍പ്പെടുത്തും.
വിശേഷ പരിപാടികള്‍ നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിക്കാനും ധാരണയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. ബിന്ദുമോള്‍, ടി.പി. ബിജു എന്നിവര്‍ സംസാരിച്ചു.



 
                        

 
                 
                