KOYILANDY DIARY.COM

The Perfect News Portal

കലിഖോ പുളിന്റെ മരണത്തെ തുടര്‍ന്ന് ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ സംഘര്‍ഷം

ഇറ്റാനഗര്‍: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുളിന്റെ മരണത്തെ തുടര്‍ന്ന് ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ സംഘര്‍ഷം. കലിഖോ പുളിന്റെ അനുയായികള്‍ മുഖ്യമന്ത്രി പേമ ഖണ്ഡിവിന്റെ വസതിക്ക് നേരെ കല്ലെറിഞ്ഞുപുളിന് ആദരമര്‍പ്പിക്കുന്നതിനായി അനുഭാവികളായ നൂറുകണക്കിന് പേര്‍ ഇവിടെ തടിച്ചുകൂടുകയും പിന്നീട് സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുകയുമായിരുന്നു.

കലിഖോ പുളിന്റെ മരണത്തില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു രാജിവെക്കണമെന്ന് തടിച്ചൂകൂടിയ അനുഭാവികള്‍ ആവശ്യപ്പെട്ടു. പുള്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹത്തിന് നീതികിട്ടണമെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചു. ജനക്കൂട്ടം വസതിക്കു മുന്നില്‍ ശവപ്പെട്ടി അഗ്നിക്കിരയാക്കി പ്രതിഷേധിച്ചു. ഉപമുഖ്യമന്ത്രി ചൗന മെയ്നിന്റെയും വ്യവസായ മന്ത്രി തപങ് തലോയുടെയും ഔദ്യോഗിക വസതികള്‍ക്കു മമ്ബിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി.

കലിഖോ പുളിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്ബത് മണിയോടെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതയില്‍ കണ്ടെത്തിയത്. അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നബാം തുക്കിമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുളിന്റെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ അരുണാചല്‍പ്രദേശ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുകയും ബി.ജെ.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കുകയുമായിരുന്നു. 2016 ഫിബ്രവരി 16 ന് മുഖ്യമന്ത്രി പദത്തിലെത്തിയ പുള്‍ നാലരമാസം ഭരണത്തില്‍ തുടര്‍ന്നു.

Advertisements

2016 ജൂലായില്‍ സുപ്രീം കോടതി വിധിയ്ക്കുപിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പിന്നീട് പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഹരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.

Share news