കലക്ടർ യു. വി. ജോസിന് പൂക്കാട് കലാലയത്തിന്റെ ആദരം

കൊയിലാണ്ടി; കോഴിക്കോട് ജില്ലയിലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എല്ലാവരാലും പ്രകീർത്തിക്കപ്പെട്ടതാണ്. സംസ്ഥാനത്ത് തീവ്രമായ നാശ നഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ കോഴിക്കോട് ജില്ലയിലെ സന്നദ്ധ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. ധീരവും ആത്മാർത്ഥവുമായ ഈ പ്രവർത്തനങ്ങളെ വിലമതിച്ചു കൊണ്ട് സന്നദ്ധ പ്രവർത്തകരുടെ പ്രതിനിധി എന്ന നിലയിൽ ജില്ലാ കലക്ടർ യു വി. ജോസ് ഐ.എ.എസിനെ പുക്കാട് കലാലയം ഉപഹാരം നൽകി ആദരിച്ചു.
കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരിയാണ് ഉപഹാരം സമർപ്പിച്ചത്. ചടങ്ങിൽ യു.കെ.രാഘവൻ., ഡോ.കെ.ശ്രീകുമാർ, മനോജ് നാരായണൻ, കെ.രാധാകൃഷ്ണൻ, എ.അബൂബക്കർ എന്നിവർ സംസാരിച്ചു.

