കരുനാഗപ്പള്ളിയില്‍ അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു

കരുനാഗപ്പള്ളി: അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു. വെള്ളക്കെട്ടില്‍ ചാടി ആത്മഹത്യക്കുശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. തൊടിയൂര്‍ മുഴങ്ങോടി മഞ്ഞാടിമുക്കിനു സമീപം ചേമത്തു കിഴക്കതില്‍ ദീപന്‍ (28) ആണു പിതാവ് മോഹനനുമായുള്ള വഴക്കിനിടെ കുത്തേറ്റു മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. ദീപന്റെ അച്ഛന്‍ മോഹനനെയാണ് പോലീസ് പിടികൂടിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ രാത്രിയിലും വീട്ടില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ദീപന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് എത്തിയത്.

വീണ്ടും രാവിലെയുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.കഴുത്തിനാണ് കുത്തേറ്റത്. സാരമായി മുറിവേറ്റ ദീപനെ ഉടന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിനുശേഷം സ്ഥലംവിട്ട മോഹനനുവേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി.

ഉച്ചയോടെ വട്ടക്കായലിനുസമീപം മോഹനന്‍ ഉണ്ടെന്നറിഞ്ഞ പോലീസ് അവിടെയെത്തി. പോലീസിനെ കണ്ട മോഹനന്‍ വട്ടക്കായലില്‍ ചാടി. പോലീസ് ഇയാളെ കരയ്ക്കെത്തിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുനടത്തിയ പരിശോധനയില്‍ വിഷം കഴിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദീപന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

